മാനുവല്‍ ജോര്‍ജ് (മലയാളമനോരമ)
ചിത്രയെ സിനിമാസംഗീത ലോകത്തേക്ക് കൊണ്ടുവന്നതും കൈപിടിച്ചു നടത്തിയതും എം.ജി.രാധാകൃഷ്ണനായിരുന്നുവെങ്കിലും ചിത്രയുടെ പിന്നീടുള്ള വളര്‍ച്ചയില്‍ നിരവധി മികച്ച ഗാനങ്ങള്‍ ചിത്രയ്‌ക്കു നല്‍ക്കിയതു അന്തരിച്ച സംഗീത സംവിധായകന്‍ രവീന്ദ്രനായിരുന്നു. 1983ല്‍ കളിയില്‍ അല്‍പം കാര്യം എന്ന ചിത്രത്തിനുവേണ്ടി കണ്ണോടു കണ്ണായ സ്വപ്നങ്ങള്‍..എന്ന പട്ടായിരുന്നു രവീന്ദ്രന്‍ മാഷിന്റെ സംഗീത സംവിധാനത്തില്‍ ചിത്ര ആദ്യം പാടിയത്.
ചിത്രയെ ആദ്യമായി മദ്രാസിലേക്കു കൊണ്ടുപോയതും രവീന്ദ്രനായിരുന്നു. അടുത്തടുത്ത് എന്ന ചിത്രത്തിനു വേണ്ടി ജെമിനി സ്‌റ്റുഡിയോയിവച്ചായിരുന്നു റിക്കോര്‍ഡിങ്ങ്. കോളേജില്‍ പഠിക്കുന്ന സമയമായതിനാല്‍ തിരികെ പോകാന്‍ ചിത്ര തിരിക്കു കൂട്ടി. രവീന്ദ്രന്‍ മാഷിന്റെ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ചിത്രയോടു അദ്ദേഹം പറഞ്ഞു:"ഇനി നീ ട്രെയിനില്‍ കയറിയാവില്ല മദ്രാസിനു വരുന്നത്. വിമാനത്തിലായിരിക്കും ഇനി നിന്റെ യാത്രകള്‍. ആ വാക്കുകള്‍ അധികം നാളുകള്‍ കഴിയുന്നതിനു മുന്‍പു തന്നെ യാഥാര്‍ഥ്യമായി.
എന്റെ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കുവഹിച്ചവരില്‍ ഒരാളാണു രവീന്ദ്രന്‍ മാഷ്. അദ്ദേഹം എന്നെ ചെന്നൈയിലേക്കു കൊണ്ടുവന്നതിനു ശേഷമാണ് എന്റെ സംഗീതജീവിതത്തില്‍ ഇത്രയേറെ വളര്‍ച്ചയുണ്ടായത്. അന്നു മാഷ് എന്നെ മദ്രാസിലേക്കു കൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരു പക്ഷേ മലയാളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ടി വന്നേനേ. മറ്റു ഭാഷകളിലേക്കു കടന്നു ചെല്ലാന്‍ എനിക്കു നിമിത്തമായതു മാഷിന്റെ പിന്തുണയും മാര്‍ഗ്ഗനിര്‍ദേശങ്ങളുമാണ്-രവീന്ദ്രന്‍ അന്തരിച്ചപ്പോള്‍ ചിത്ര മനോരമയില്‍ എഴുതി.
തന്റെ ഏറ്റവും മികച്ച പാട്ടുകള്‍ ചിത്രക്കു പാടാന്‍ വേണ്ടി രവീന്ദ്രന്‍ ഒരുക്കിവയ്ക്കുമായിരുന്നു. ചിത്രയുടെ ഏറ്റവും ശ്രദ്ധേയമായ പാടുകളില്‍ പലതും അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ചതായിരുന്നു. രവീന്ദ്രന്‍ മാഷിന്റെ അവസാന ഗാനങ്ങളായ വടക്കുംനാഥനിലെ കളഭം തരാം ഭഗവാന്‍.. നന്ദനത്തിലെ കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍...എന്ന ഗാനങ്ങളുള്‍പ്പെടെ നിരവധി ഗാനങ്ങള്‍. അദ്ദേഹത്തിന്റെ മൂന്നു ഗാനങ്ങള്‍ ചിത്രക്കു സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. നന്ദനത്തിലെ കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ എന്ന ഗാനം പാടുമ്പോള്‍ ചിത്രയേയും ഭഗവാനേയും തനിച്ചാക്കിയിട്ട് രവീന്ദ്രന്‍ മാഷ് റിക്കോര്‍ഡിംഗ് സ്‌റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോയതായി ചിത്ര പറഞ്ഞിട്ടുണ്ട്. കണ്ണുകളടച്ചു നിന്നു ഒരു പ്രാര്‍ഥന പോലെയാണ് ചിത്ര ആ ഗാനം പാടിയത്. ഈ പാട്ടുപാടുമ്പോള്‍ മനസ്സിലേക്ക് എന്റെ സങ്കടങ്ങള്‍ ഒരോന്നായി വന്നു. കൃഷ്ണാ കൃഷ്ണാ എന്നു ഹൃദയം പൊട്ടിവിളിച്ചാണു പാടിയത്. ആ വിളി ഭഗവാന്‍ കേട്ടുകാണും. - ചിത്ര പറഞ്ഞു.
രവീന്ദ്രന്‍ മാഷിന്റെ ഈണത്തില്‍ ചിത്ര പാടിയ മറ്റൊരു സൂപ്പര്‍ഹിറ്റ് ഗാനമാണ് പുലര്‍ക്കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു എന്ന ഗാനം. ഒരു മെയ്‌മാസപുലരിയില്‍ എന്ന ചിത്രത്തിനു വേണ്ടി പി.ഭസ്‌ക്കരന്‍ രചിച്ച ഈ ഗാനവും ചിത്രക്കു ഏറെ പ്രിയപ്പെട്ടതാണ്. കമലദളത്തിലെ പ്രേമോദാരയായ് അണയൂനാഥാ.. വെങ്കലത്തിലെ പത്തുവെളുപ്പിനു മുറ്റത്തു നിക്കണ..രാമയണക്കാറ്റേ..(അഭിമന്യു), ചീരപ്പൂവുകള്‍ക്കുമ്മ കൊടിക്കണ (ധനം)..വാര്‍മുകിലേ..(മഴ) തുടങ്ങീ എത്രയെത്ര ഗാനങ്ങള്‍ ചിത്രക്കു രവീന്ദ്രന്‍ മാഷിന്റേതായി ഓര്‍ത്തുവയ്ക്കാനുണ്ട്.
പുലര്‍കാല സുന്ദര സ്വപ്നം പോലെ...
| Related Articles: |
|---|
|
| . |










